കള്ളക്കടൽ സൂക്ഷിക്കുക

കള്ളക്കടൽ സൂക്ഷിക്കുക
Aug 19, 2026 07:41 PM | By PointViews Editor

            കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്നും (ആഗസ്റ്റ് 19) നാളെയും (ആഗസ്റ്റ് 20) കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആഗസ്റ്റ് 23 വരെ ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.ആഗസ്റ്റ് 22 വരെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ഇന്നും നാളെയും സോമാലിയ - ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കു കിഴക്കൻ & മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.ആഗസ്റ്റ് 21 മുതൽ 23 വരെ സോമാലിയ - ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മേൽപറഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Beware of the sea of ​​lies

Related Stories
മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം ?

Sep 7, 2026 11:19 AM

മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം ?

മന്ത്രി കറക്ടാ, പക്ഷെ കേന്ദ്രം...

Read More >>
പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.

Sep 6, 2026 10:58 AM

പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം നൽകി.

പോലീസ് ഗെയിംസ് ആൻ്റ് അത്ലറ്റിക്സ് ദീപശിഖ പ്രയാണത്തിന് കണ്ണൂർ റൂറൽ പോലീസ് സ്വീകരണം...

Read More >>
വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി

Sep 5, 2026 06:30 AM

വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ ഉന്നതികളിലെത്തി

വീട്ടുമുറ്റങ്ങൾ സന്ദർശിക്കുന്ന കാട്ടു കൊമ്പൻ താഴെ പാൽച്ചുരത്തെ...

Read More >>
കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്.

Sep 4, 2026 11:59 PM

കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര പരിക്ക്.

കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിന് നേരെ വധശ്രമം: തലയ്ക്കും കഴുത്തിനും ഗുരുതര...

Read More >>
ഇവർക്കൊക്കെ എന്തിനാണ് ഇത്രേം പൊലീസ് സെക്യൂരിറ്റി ?  ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ

Sep 4, 2026 10:54 PM

ഇവർക്കൊക്കെ എന്തിനാണ് ഇത്രേം പൊലീസ് സെക്യൂരിറ്റി ? ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ

ഇവർക്കൊക്കെ എന്തിനാണ് ഇത്രേം പൊലീസ് സെക്യൂരിറ്റി ? ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം സി...

Read More >>
ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

Sep 4, 2026 09:16 AM

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ പിഴ

ബോയ്സ് ടൗൺ ചുരം റോഡിൽ മാലിന്യം തള്ളിയ വയനാട്ടുകാർക്ക് 5000 രൂപ...

Read More >>
Top Stories